kozhikode local

താമരശ്ശേരി വ്യവസായ കേന്ദ്രം സാമൂഹികദ്രോഹികളുടെ പിടിയില്‍

താമരശ്ശേരി: ഒരു കോടി രൂപ മുടക്കി േേബ്ലാക്ക് പഞ്ചായത്ത് നിര്‍മിച്ച താമരശ്ശേരി വ്യവസായ കേന്ദ്രം സാമൂഹിക ദോഹികളുടെ പിടിയില്‍.
ഗ്രാമപ്പഞ്ചായത്തിലെ പള്ളിപ്പുറം വാടിക്കലില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്താണ് ഒരു കോടി രൂപ മുടക്കി വനിത വ്യവസായ കേന്ദ്രം നിര്‍മിച്ചത്. ആറ് മാസം മുമ്പ് ഇതിന്റെ ഉദ്ഘാടനം താമരശ്ശേരിയില്‍ വളരെ ആഘോഷ പൂര്‍വം നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഇവിടേക്ക് ഒറ്റ വ്യവസായ സംരംഭകരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് അറിയുന്നത്.
വൈകുന്നേരമാവുന്നതോടെ അടച്ചുറപ്പില്ലാത്ത ഈ കെട്ടിടത്തിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്നവരാണ് പ്രദേശത്തെ ജനങ്ങള്‍ക്ക് ശല്യമായി മാറുന്നത്.
മദ്യം, മയക്കു മരുന്ന് എന്നിവ ഉപയോഗിക്കുകയും അനാസ്യാസ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വ്യവസായ കേന്ദ്രത്തിനു ചുറ്റു ഭാഗവും വീടുകളും കച്ചവടസ്ഥാപനങ്ങളും ഉണ്ടായിട്ടും ഇവിടെ എത്തുന്നവര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ലന്ന നിലപാടാണെന്നും നാട്ടുകാര്‍ പറയുന്നു.
വ്യവസായ കേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമായതോടെ പ്രദേശ വാസികള്‍ ഏറെ ഭയപ്പാടിലാണ് ദിനങ്ങള്‍ തള്ളി നീക്കുന്നത്. ഇവര്‍ക്കെതിരെ പ്രതികരിക്കുന്നവരെ കൈയേറ്റം ചെയ്യുമെന്ന ആശങ്കയും നാട്ടുകാരിലുണ്ട്.
സന്ധ്യയാവുന്നതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ ഇവര്‍ മൂലം ഏറെ ഭയപ്പാടിലാണ് പരിസര വാസികള്‍ . അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് പതിയണമെന്നും എത്രയും പെട്ടന്ന് പ്രദേശത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it