kozhikode local

താമരശ്ശേരിയില്‍ 20 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍

താമരശ്ശേരി: താമരശ്ശേരി താലൂക്കില്‍ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ 268 ബൂത്തുകളിലേക്കുള്ള പോളിങ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കി കഴിഞ്ഞതായി താമരശ്ശേരി തഹസില്‍ദാര്‍ എം വി അഷ്‌റഫ് പറഞ്ഞു.
തിരുവമ്പാടിയിലെ പതിമൂന്നും കൊടുവള്ളിയിലെ ഏഴും പ്രശ്‌ന സാധ്യതാ ബൂത്തുകൡ വെബ്കാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് താമരശ്ശേരി താലൂക്കോഫിസിനു കീഴില്‍ പൂര്‍ത്തിയാക്കിയത്. കൊടുവള്ളിയില്‍ 127ഉം തിരുവമ്പാടിയില്‍ 141ഉം പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 1650ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ളതിനാല്‍ കൊടുവള്ളിയില്‍ രണ്ട് ബൂത്തുകളും തിരുവമ്പാടിയില്‍ മൂന്ന് ബൂത്തുകളും കൂടുതലായി ഒരുക്കിയിട്ടുണ്ട്. തിരുവമ്പാടിയിലേക്കുള്ള പോളിങ് ഉപകരണങ്ങള്‍ താമരശ്ശേരി അല്‍ഫോണ്‍സാ സ്‌കൂളില്‍ വെച്ചും കൊടുവള്ളി മണ്ഡലത്തിലേക്കുള്ളത് കൊടുവള്ളി കെഎംഒ ഹൈസ്‌കൂളില്‍ വച്ചുമാണ് വിതരണം ചെയ്യുന്നത്. പോളിങ് മെഷീനുകളുടെ സജ്ജീകരണം ഇതിനകം വിതരണ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മറ്റ് ഉപകരണങ്ങള്‍ താമരശ്ശേരി താലൂക്കോഫിസില്‍ സജ്ജീകരിച്ചു കഴിഞ്ഞു. രണ്ട് വിതരണ കേന്ദ്രങ്ങളിലുമായി 250ഓളം ഉദ്യോഗസ്ഥരെയാണ് ജോലിക്ക് നിയോഗിച്ചത്. 268 പോളിങ് ബൂത്തുകളിലായി 1072 പോളിങ് ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക. കൂടാതെ എല്ലാ പോളിങ് ബൂത്തുകളിലും ഓരോ പോലിസ് ഉദ്യോഗസ്ഥന്റെ സേവനവും ഉറപ്പാക്കും. പോളിങ് ഉപകരണങ്ങളുടെ വിതരണം ഞായറാഴ്ച താമരശ്ശേരിയിലെയും കൊടുവള്ളിയിലേയും കേന്ദ്രങ്ങളില്‍ നടക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it