kozhikode local

താമരശ്ശേരിയില്‍ വീണ്ടും വിദേശ മദ്യവേട്ട; ഒരാള്‍ അറസ്റ്റില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ വീണ്ടും വിദേശമദ്യവേട്ട. ഒരാള്‍ അറസ്റ്റില്‍. ടൗണിലെ പഴയ വിദേശ മദ്യ ഷാപ്പിനു സമീപം ഓട്ടോയില്‍ വിദേശ മദ്യം വില്‍പന നടത്തിയ ആലപ്പടിമ്മല്‍ ഇസ്മയില്‍(35) ആണ് എക്‌സൈസ് സംഘത്തിന്റ പിടിയിലായത്. ഇയാളില്‍ നിന്നും 18 കുപ്പി മദ്യം പിടികൂടുകയും ചെയ്തു.
വിവിധ സ്ഥലങ്ങളിലെ വിദേശ മദ്യഷാപ്പുകളില്‍ നിന്നും വാങ്ങി താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ മദ്യവുമായി എത്തി ആള്‍ക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനിടയിലാണ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച്ച നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ മദ്യം എത്തിച്ചു വില്‍പന നടത്തിയ വെഴുപ്പൂര്‍ ഉള്ളാട്ടു മറ്റത്തില്‍ ശശി എന്ന സുരേഷ് പിടിയിലായിരുന്നു.
ഇയാളില്‍ നിന്നും 35 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പും വിഷുവും മുന്‍കൂട്ടി കണ്ടാണ് വ്യാപകമായി മദ്യമെത്തിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ സഹദുള്ള പറഞ്ഞു.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി സുരേഷ് ബാബു, പി പി ബാബു, സി ജി ഷാജി, ടി നൗഫല്‍, മുഹമ്മദ് ഇര്‍ഷാദ്, വിവേക്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇസ്മയിലിനെയും ഓട്ടോറിക്ഷയും താമരശ്ശേരി കോടയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it