താന്ത്രികവിധി പ്രകാരം പൂജാരിനിയമനം;തമിഴ്‌നാടിന്റെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: താന്ത്രികവിധിയനുസരിച്ചായിരിക്കണം ക്ഷേത്രങ്ങളില്‍ പൂജാരികളെ നിയമിക്കേണ്ടതെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ക്ഷേത്രങ്ങളിലെ പൂജാരികളെ നിയമിക്കുന്നത് പുരാതന ആചാരമനുസരിച്ചു മാത്രം മതിയെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ക്ഷേത്രങ്ങളി ല്‍ ജാതീയവിവേചനമില്ലാതെ വേദം അറിയാവുന്ന ആര്‍ക്കും പൂജാരികളാവാമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതി വിധി പ്രഖ്യാപിച്ചത്. പൂജാരിമാരെ നിയമിക്കുന്നത് ഓരോ സ്ഥലത്തും നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടാണ്. അതിനാ ല്‍, ഇന്ത്യന്‍ ഭരണഘടനയിലെ 14ാം വകുപ്പ് ഉറപ്പുതരുന്ന സമത്വത്തിനുള്ള അവകാശത്തെ ഇതു ഹനിക്കുന്നില്ല. അതൊരിക്കലും സമത്വത്തിന് എതിരല്ലെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍ വി രമണ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
1971ല്‍ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരാണ് തമിഴ്‌നാട് ഹിന്ദുമത അനന്തരാവകാശനിയമം ഭേദഗതി ചെയ്ത് പൂജാരിയാവാന്‍ ജാതിയുടെ പിന്‍ബലം വേണ്ടെന്ന ഉത്തരവ് കൊണ്ടുവന്നത്. പൂജാരി നിയമനത്തിലെ പാരമ്പര്യം എന്ന കീഴ്‌വഴക്കം റദ്ദാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ നടപടി. നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായിട്ടായിരുന്നു സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയും. എന്നാല്‍, സുപ്രിംകോടതിയുടെ ഈ നിലപാട് ദുര്‍വ്യാഖ്യാനം ചെയ്ത് ബ്രാഹ്മണസമുദായത്തില്‍നിന്നു മാത്രം പൂജാരികളെ നിയമിക്കുകയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയതിനാല്‍ 2006ല്‍ കേസ് വീണ്ടും കോടതിയിലെത്തി.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസില്‍ ക്ഷേത്രാചാരങ്ങ ള്‍ നിര്‍വഹിക്കാനും പൂജാരിയാവാനുമുള്ള അവകാശം ഏതെങ്കിലും ജാതിയിലുള്ളവര്‍ക്കു മാത്രമേ നല്‍കാവൂവെന്നത് അനീതിയാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിശ്ചിത യോഗ്യതയുള്ള, പരിശീലനം ലഭിച്ച ആരും പൂജാരിനിയമനത്തിന് യോഗ്യരാണെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ചോദ്യംചെയ്ത് മേല്‍ജാതി ഹിന്ദുക്കളായ ആദിശൈവ ശിവാചാര്യര്‍കള്‍ നല സംഘം നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ പുതിയ ഉത്തരവ്.

Next Story

RELATED STORIES

Share it