Flash News

താനെ കൂട്ടക്കൊല; പ്രതി മനോരോഗിയായിരുന്നതായി പോലിസ്

താനെ കൂട്ടക്കൊല; പ്രതി മനോരോഗിയായിരുന്നതായി പോലിസ്
X
thane-murder

താനെ: താനെയില്‍ കുടുംബത്തിലെ  14 പേരെ കൊലപ്പെടുത്തിയ പ്രതി ഹസനെയ്ന്‍  വരേക്കര്‍ മനോരോഗിയായിരുന്നുവെന്ന് പോലിസ്. സ്‌കിസോഫ്രീനിയ എന്ന മനോരോഗത്തിന് അടിമയാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. ഹസനെയ്‌ന്റെ റൂമില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഹസനെയ്ന്‍ മനോരോഗ വിദ്ഗധന്റെ  ചികില്‍സയിലായിരുന്നു. അദ്ദേഹം രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്.
സ്‌കിസോഫ്രീനിയ എന്ന രോഗത്തിന് അടിമപ്പെട്ടവര്‍ അധികം മനോനില തെറ്റിയ നിലയിലും അബോധാവസ്ഥയിലുമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു.  പ്രതി രോഗിയായിരുന്നതിന് കുടുംബത്തിലെ ഒരാളും പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
നാലു ദിവസം മുമ്പാണ് മാതാപിതാക്കളെയും ഭാര്യയെയും കുട്ടിയെയും സഹോദരിമാരെയും അവരുടെ കുട്ടികളുമടക്കം 14 പേരെ തന്റെ ഫഌറ്റില്‍ വച്ച് പ്രതി കൊലപ്പെടുത്തിയത്. വീട്ടില്‍ പാര്‍ട്ടി നടത്തി ഇവര്‍ക്ക് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി പിന്നീട് കഴുത്തറത്താണ് പ്രതി കൂട്ടക്കൊലപാതകം നടത്തിയത്.
പ്രതി ഹസനെയ്ന്‍ നിരവധി ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തിരുന്നതായും ഇതൊന്നും തിരിച്ചടച്ചില്ലായിരുന്നുവെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it