താത്താര്‍ നാടുകടത്തലിനെ വംശഹത്യയായി അംഗീകരിക്കണമെന്ന് ഉക്രെയ്ന്‍

കിയോവ്: 1944ല്‍ റഷ്യ ക്രൈമിയന്‍ താത്താറുകളെ നാടുകടത്തിയതിനെ വംശഹത്യയായി അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഉക്രെയ്ന്‍ പാര്‍ലമെന്റ്.
താത്താറുകള്‍ക്കെതിരേ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കണമെന്നും പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താത്താര്‍ നാടുകടത്തലിന്റെ ഇരകള്‍ക്കായി മെയ് 18ന് നടത്തുന്ന പരിപാടികളില്‍ സഹകരിക്കാനും ഉെക്രയ്ന്‍ ആവശ്യപ്പെട്ടു. 1944 മെയ് 18ന് സോവിയറ്റ് റഷ്യ ക്രൈമിയന്‍ താത്താറുകളെ ക്രൈമിയയില്‍ നിന്നു പരിപൂര്‍ണമായി നാടുകടത്തുകയും ഇതിന്റെ ഫലമായി 46 ശതമാനം താത്താറുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it