Flash News

താടിവെച്ചതിന് മുസ്‌ലിം സൈനികനെ  പിരിച്ചുവിട്ടു

താടിവെച്ചതിന് മുസ്‌ലിം സൈനികനെ  പിരിച്ചുവിട്ടു
X


soldier
മത വിശ്വാസത്തിന്റെ ഭാഗമായി താടിവെച്ചതിന് മുസ്‌ലിം യുവാവിനെ ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു.
[related] കര്‍ണാടകയിലെ ധര്‍വാദ് സ്വദേശിയായ 34കാരന്‍ മഖ്ദൂം ഹുസൈന്‍ എന്ന സൈനികനെയാണ് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് പിരിച്ചുവിട്ടത്. സൈന്യത്തിന് അനഭിമതന്‍ എന്ന ആരോപിച്ചാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്. നടപടി ആര്‍മ്ഡ് ഫോര്‍സ് ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് ശരിവെച്ചു. 10വര്‍ഷത്തോളമായി സൈന്യത്തിലെ മെഡിക്കല്‍ വിഭാഗത്തില്‍ സേവനം അനുഷ്ടിക്കുന്ന മഖ്ദൂം ഹുസൈന്‍ 2011ലാണ് താടിവെക്കാനായി ആദ്യമായി കമാന്റിങ് ഓഫീസറോട് അനുമതി തേടിയത്.
ഉപാധികളോട് താടിവെക്കാന്‍ കമാന്റിങ് ഓഫീസര്‍ അനുമതി നല്‍കിയിരുന്നു. 1951, 1978ലേയും ആര്‍മി ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് താടി വെക്കാന്‍ അനുമതി ലഭിച്ചത്.
എന്നാല്‍ 1991ലെ പ്രതിരോധ മന്ത്രാലയം (സൈന്യം) കത്ത് പ്രകാരം സിഖുക്കാര്‍ക്ക് മാത്രമാണ് സൈന്യത്തില്‍ താടിവെക്കാന്‍ അനുമതിയുള്ളു. ഈ നിയമപ്രകാരം കമാന്റിങ് ഓഫീസറുടെ ഉത്തരവ് അസാധുവായി. എന്നാല്‍, സൈനികന്‍ താടി വടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി
'അനഭിമതനായ സൈനികനെ' പിരിച്ചുവിടുകയായിരുന്നു. ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ആര്‍ട്ടിക്ള്‍ 25 പ്രകാരം സിഖൂകാര്‍ക്ക് മാത്രമെ താടിവെക്കാന്‍ അനുവാദമുള്ളുവെന്നും മഖ്ദൂം ഹുസൈന്റെ കാര്യത്തില്‍ അത് സാധുവാകില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവ്.
ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ മഖ്ദും ഹുസൈന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്.
Next Story

RELATED STORIES

Share it