Flash News

താജ്മഹലിന്റെ താഴികക്കുടത്തിന് കുഴപ്പമൊന്നുമില്ലെന്ന് എഎസ്‌ഐ

താജ്മഹലിന്റെ താഴികക്കുടത്തിന് കുഴപ്പമൊന്നുമില്ലെന്ന് എഎസ്‌ഐ
X
PINNACLE

ആഗ്ര: താജ്മഹലിന്റെ താഴികക്കുടത്തിന്റെ അഗ്രഭാഗം താഴെവീണിട്ടില്ലെന്നും നന്നാക്കാന്‍ വേണ്ടി ഇറക്കിവെച്ചതാണെന്നും ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അധികൃതര്‍ വ്യക്തമാക്കി. താഴിക്കക്കുടത്തിന്റെ ഗോപുരാഗ്രം താഴെവീണു പോയതായി കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. ഗോപുരാഗ്രം താഴെ വീണ് തകര്‍ന്നതായും സോഷ്യല്‍മീഡിയയില്‍ വാര്‍ത്തപ്രചരിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്കിടെ ഗോപുരാഗ്രം സ്ഥാപിച്ച ഇരുമ്പുദണ്ഡ് കാലപ്പഴക്കത്താല്‍ തുരുമ്പിച്ചതായി കണ്ടതിനെത്തുടര്‍ന്നാണ് അത് താഴെയിറക്കി നന്നാക്കാന്‍ തീരുമാനിച്ചത്്. എന്നാല്‍ താഴെയിറക്കിവെച്ച ഭാഗം കണ്ട ആരോ ചിലര്‍ അത്് താഴെവീണതാണെന്ന് വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവത്രേ. ഒരാഴ്ചയ്ക്കകം ഗോപുരാഗ്രം താഴിക്കുടത്തില്‍ വീണ്ടും ഘടിപ്പിക്കാനാകുമെന്ന്് കരുതുന്നതായും എഎസ്‌ഐ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it