തഹസില്‍ദാരുടെ ഡിജിറ്റല്‍ കൈയൊപ്പ് കാണാതായി

തൊടുപുഴ: അടിമാലി ദേവികുളം തഹസില്‍ദാരുടെ ഡിജിറ്റല്‍ കൈയൊപ്പ് കാണാതായി. തിരഞ്ഞെടുപ്പ് ജോലിക്കിടെയാണ് സീല്‍ നഷ്ടപ്പെട്ടത്. സ്‌കൂള്‍ തുറക്കുന്ന സമയമായതിനാല്‍ നിരവധി അപേക്ഷകളാണ് ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. സീല്‍ പോയ വിവരം കലക്ട്‌റേറ്റില്‍ നല്‍കിയിട്ടുണ്ടെങ്കിലും ബദല്‍ സംവിധാനം ഒരുക്കിയിട്ടില്ല.
താലൂക്കിലെ 20 അക്ഷയ കേന്ദ്രങ്ങള്‍ വഴി 3000 അപേക്ഷകളാണ് താലൂക്ക് ഓഫിസില്‍ മാത്രം കിടക്കുന്നത്. ഡിജിറ്റല്‍ സീല്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ദേവികുളം പോലിസില്‍ പരാതി നല്‍കിയതായി തഹസില്‍ദാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it