തസ്‌ലീമിന്റെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചന: പി ടി എ റഹീം

കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശിയായ തസ്‌ലീം എന്ന യുവാവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് പി ടി എ റഹീം എംഎല്‍എ.

പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് കേസിലെ 27ാം പ്രതിയായ ഷറഫുദ്ദീന്റെ സഹോദരനായ തസ്‌ലീമിനെ അറസ്റ്റ് ചെയ്യുന്നത്. മഅ്ദനിയെ കൂടുതല്‍ കേസുകളില്‍ പെടുത്താനുള്ള ശ്രമമാണു നടക്കുന്നത്.
ജയില്‍സൂപ്രണ്ടിനെപ്പോലും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും അതിന് കൂട്ടുനില്‍ക്കാത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനത്താണ് തസ്‌ലീമിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it