malappuram local

തവനൂര്‍ മണ്ഡലത്തില്‍ പി കെ ജലീല്‍ എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി

എടപ്പാള്‍: തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ പി കെ ജലീല്‍ എസ്ഡിപിഐ-എസ്പി (സമാജ്‌വാദി പാര്‍ട്ടി) മുന്നണിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കും. നിലവില്‍ എസ്ഡിപിഐയുടെ തവനൂര്‍ മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജലീല്‍ എടപ്പാള്‍ അണ്ണക്കമ്പാട് സ്വദേശിയാണ്.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കെഎസ്‌യുവിലൂടെ വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് വന്ന ജലീല്‍ തുടക്കം മുതല്‍ എസ്ഡിപിഐയുടെ മണ്ഡലം കമ്മിറ്റി അംഗവും 2002 മുതല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. തവനൂര്‍ മണ്ഡലത്തില്‍ സംഘടനയുടെ മേല്‍നോട്ടത്തില്‍ നടന്ന നിരവധി പ്രക്ഷോഭ പരിപാടികളുടെ മുന്‍നിര പോരാളിയായിരുന്നു ജലീല്‍. കോടികള്‍ ചിലവഴിച്ച് പണിത ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ നടന്ന അഴിമതി, ചമ്രവട്ടം അപ്രോച്ച് റോഡിന്റെ നിര്‍മാണത്തില്‍ നടന്ന ക്രമക്കേട് എന്നിവ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. എസ്ഡിപിഐ ദേശീയ കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച നിവര്‍ന്നു നില്‍ക്കുക മുട്ടിലിഴയരുത് എന്ന പ്രചാരണ ജാഥയ്ക്ക് നേതൃത്വം കൊടുത്തിരുന്നു.
വെറൂര്‍ എയുപി സ്‌കൂളിന്റെ പിടിഎ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായ ജലീല്‍ എടപ്പാള്‍ ടൗണ്‍ മഹല്ല് കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. 1989 മുതല്‍ പൊതുരംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ് 44 കാരനായ ജലീല്‍.
Next Story

RELATED STORIES

Share it