kannur local

തളിപ്പറമ്പ് താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തി

തളിപ്പറമ്പ്: താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെയാണ് തളിപ്പറമ്പ് താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി പ്രഖ്യാപിച്ചത്. 1965ല്‍ സ്ഥാപിച്ച താലൂക്കാശുപത്രി അരനൂറ്റാണ്ടുകാലത്തെ സേവന നിറവില്‍ എത്തി നില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സ്‌പെഷ്യാലിറ്റിയില്‍ മൂന്നുവീതം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. സൈക്യാട്രി, ഫിസിയോതൊറാപ്പി എന്നീ വിഭാഗങ്ങള്‍ ഇതോടൊപ്പം നിലവില്‍ വരും. പുതുതായി ആശുപത്രിയില്‍ അമ്മയും കുഞ്ഞും ചികില്‍സാ വിഭാഗവും ആരംഭിക്കും. ജില്ലാ ആശുപത്രിയായി പ്രഖ്യാപിച്ചതോടെ ഉന്നത നിലവാരം പുലര്‍ത്താന്‍ പാകത്തില്‍ തളിപ്പറമ്പ് താലൂക്കാശുപത്രി ഒരുങ്ങുകയാണ് ഏറെ കാലത്തെ തളിപ്പറമ്പ് നിവാസികളുടെ മുറവിളിക്കൊടുവില്‍ പ്രഖ്യാപനം വന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it