kannur local

തളിപ്പറമ്പില്‍ ഡയാലിസിസ് കേന്ദ്രം കത്തിനശിച്ചു

തളിപ്പറമ്പ്: ഏഴാംമൈലിലെ സഞ്ജീവനി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിലെ തപസ് ഡയാലിസ് കേന്ദ്രം കത്തിനശിച്ചു. ഇന്നലെ രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് ഡയാലിസിസ് യന്ത്രം, ടെലിവിഷന്‍, കട്ടില്‍, എയര്‍കണ്ടീഷന്‍, കസേരകള്‍ തുടങ്ങിയവ കത്തിനശിച്ചു. ഇടിമിന്നലില്‍ തീപ്പിടിത്തമുണ്ടായതാണെന്നു സംശയിക്കുന്നു. ഏഴാംമൈല്‍ കൂവോട് റോഡിലെ വാടക കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
പൂര്‍ണമായും സൗജന്യ ഡയാലിസിസ് ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്നലെ ഡയലാസിസ് ചെയ്യാനെത്തിയവര്‍ക്ക് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ സൗകര്യം ചെയ്തുകൊടുത്തു. സ്ഥാപനം പൂര്‍വ സ്ഥിതിയില്‍ ആവുന്നതുവരെ ഇവിടെയെത്തുന്നവര്‍ക്ക് സിഎച്ച് സെന്ററില്‍ സൗകര്യം ചെയ്തു കൊടുക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ് അറിയിച്ചു.
Next Story

RELATED STORIES

Share it