thrissur local

തളരാത്ത മനസ്സോടെ കടല്‍ കാണാനെത്തി പാരാപ്പീജിയ രോഗികള്‍

ചാവക്കാട്: അരയ്ക്കു താഴെ തളര്‍ന്ന അവരുടെ മനസില്‍ ഇന്നലെ സ്‌നേഹത്തിന്റെ കടലിരമ്പമായിരുന്നു. വീട്ടില്‍നിന്നു പുറത്തിറങ്ങാത്തവര്‍ സ്‌നേഹ സാന്ത്വനത്തിന്റെ തിരയിളക്കത്തില്‍ വീല്‍ചെയറിലിരുന്നു ബ്ലാങ്ങാട് കടല്‍ക്കാഴ്ചകള്‍ കണ്ടു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സമന്വയ സമഗ്ര പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി അരയ്ക്കു താഴെ തളര്‍ന്ന പാരാപ്പീജിയ രോഗികള്‍ക്കുവേണ്ടി നടത്തിയ ഉല്ലാസയാത്രയില്‍ വീല്‍ചെയറിലാണു മുപ്പതോളം രോഗികള്‍ കടല്‍ക്കാഴ്ച കാണാന്‍ ബ്ലാങ്ങാട്ട് എത്തിയത്.
ടൂറിസം പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ബീച്ച് പാര്‍ക്കിലിരുന്നാണ് ഇവര്‍ കടല്‍ കണ്ടത്. വീല്‍ചെയര്‍ തള്ളിക്കയറ്റാന്‍ പടികളില്ലാതിരുന്നതു സംഘത്തെ വലച്ചു. ബന്ധുക്കളും ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പരിചാരകരും ഉള്‍പ്പെടെ 130 പേര്‍ സംഘത്തിലുണ്ടായിരുന്നു. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജ്, വിടിവി കോളജ് വിദ്യാര്‍ഥികളും വൊളന്റിയര്‍മാരുമുണ്ടായിരുന്നു. തൃശൂര്‍ മൃഗശാലയും ഗുരുവായൂര്‍ ആനക്കോട്ടയും കണ്ടതിനുശേഷമാണു സംഘം ബ്ലാങ്ങാട് കടപ്പുറത്തെത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരി, ബ്ലോക്ക് മെംബര്‍മാരായ അംബുജാക്ഷി, കുഞ്ഞഹമ്മദ്, ഉഷ നാരായണന്‍, സൂപ്രണ്ട് ഡോ. ദീപക്, ഡോ. രഞ്ജു സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it