thiruvananthapuram local

വര്‍ക്കല കൂട്ടബലാല്‍സംഗം; മൂന്നുപേര്‍ അറസ്റ്റില്‍

വര്‍ക്കല കൂട്ടബലാല്‍സംഗം; മൂന്നുപേര്‍ അറസ്റ്റില്‍
X
rape victimവര്‍ക്കല:  വര്‍ക്കലയില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. താഴേവെട്ടൂര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍.    വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ 19 കാരി കഴിഞ്ഞ ദിവസമാണ് ബലാല്‍സംഗത്തിനിരയായത്.  ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആദ്യം വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിക്ക് അപസ്മാര രോഗം ഉള്ളതിനാലാണ് എസ്‌യുടി ആശുപത്രിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാത്രിയോടെ വര്‍ക്കല അയന്തിക്ക് സമീപം റെയില്‍വേട്രാക്കിനു സമീപം ഓട്ടോയിലാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് ബലാല്‍സംഗത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പോലിസിന് മൊഴിനല്‍കി. കാമുകനായ ഓട്ടോെ്രെഡവറും സുഹൃത്തുക്കളും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കാമുകന്റെ ഓട്ടോയില്‍ കൊല്ലത്ത് കൊണ്ടുപോയ ശേഷം വിജനമായ സ്ഥലത്തു വച്ചാണ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്നാണ് കാമുകനും സുഹൃത്തുക്കളും ഓ്‌ട്ടോ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it