kannur local

തലശ്ശേരിയില്‍ എസ്.ഡി.പി.ഐ. പ്രചാരണത്തിന് തുടക്കം

തലശ്ശേരി: എസ്.ഡി.പി.ഐ. തലശ്ശേരി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. നഗരസഭാ നാലാം വാര്‍ഡായ ബാലത്തില്‍ മല്‍സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥി ടി കെ ഫൈസലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി നഗരസഭയില്‍ എസ്.ഡി.പി.ഐ. അക്കൗണ്ട് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജയിക്കുന്നവര്‍ക്കല്ല, ജയിക്കേണ്ടവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്. എല്ലാറ്റിനും ഉപരി വാര്‍ഡിന്റെ ക്ഷേമമാണ് ജനപ്രതിനിധികള്‍ ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, റഈസ്, ഇസീസ്, നാസിഫ്, സ്ഥാനാര്‍ഥി ഫൈസല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it