തലപ്പത്തേക്ക് കയറാന്‍ ഡല്‍ഹി

ചെന്നൈ: ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഡല്‍ഹി ഡയനാമോസ് ചെന്നൈയ്ന്‍ എഫ്‌സിയെ എതിരിടും. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറുകായെന്ന ലക്ഷ്യത്തോടെയാണ് റോബര്‍ട്ടോ കാര്‍ലോസ് തന്ത്രങ്ങളോതുന്ന ഡല്‍ഹി അങ്കത്തിനിറങ്ങുന്നത്.
എന്നാല്‍, കഴിഞ്ഞ മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ തകര്‍പ്പന്‍ വിജയം നേടിയ ചെന്നൈ സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെയും തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ന് ജയിച്ചാല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തുന്നതോടൊപ്പം സെമി ബെര്‍ത്ത് സാധ്യതകളും ഡല്‍ഹിക്ക് സജീവമാക്കാനാവും. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ഡല്‍ഹി.
മികച്ച ഫോമിലുള്ള ഡല്‍ഹിയെ വീഴ്ത്തനായാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടംപിടിക്കുന്നതോടൊപ്പം സെമി സാധ്യത നിലനി്വര്‍ത്താനും മാര്‍കോ മറ്റെരാസി തന്ത്രങ്ങളോതുന്ന ചെന്നൈക്ക് സാധിക്കും. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതാണ് ചെന്നൈ. ആദ്യപാദത്തില്‍ ഇരു ടീമും കൊമ്പുകോര്‍ത്തപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഡല്‍ഹി വെന്നിക്കൊടി പാറിച്ചിരുന്നു.
Next Story

RELATED STORIES

Share it