Flash News

തറ അടിച്ചുവൃത്തിയാക്കുന്ന മോഡിയുടെ പഴയ ഫോട്ടോ വ്യാജം

തറ അടിച്ചുവൃത്തിയാക്കുന്ന മോഡിയുടെ പഴയ ഫോട്ടോ വ്യാജം
X
n-MODI-PHOTOSHOP-large570

അഹ്മദാബാദ്: 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സഹതാപ തരംഗത്തിനായി ബിജെപി പ്രചരിപ്പിച്ച തറ അടിച്ചു വ്യത്തിയാക്കുന്ന മോഡിയുടെ ഫോട്ടോ വ്യാജം. മറ്റൊരാളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മോഡിയെ പോലെ ആക്കുകയായിരുന്നു എന്നാണ് വിവരവാകശാ നിയമപ്രകാരം ലഭിച്ച വിവരം. അഹ്മദാബാദിലെ ഒരു ആക്റ്റിവിസ്റ്റ് വിവരവകാശ നിയമപ്രകാരം നല്‍കിയ കേസ്സിലാണ് ആര്‍ടിഐ ഫോട്ടോ വ്യാജമാണെന്ന് അറിയിച്ചത്. ഈ ഫോട്ടോയില്‍ ഉള്ളത് മോഡിയല്ലെന്നും ഫോട്ടോയിലെ യഥാര്‍ത്ഥാ ആളുടെ ഫോട്ടോയും നല്‍കിയാണ് ആര്‍ടിഐ മറുപടി നല്‍കിയത്. മോഡിയുമായി ഒരു ബന്ധമില്ലാത്ത ആളാണ് ഫോട്ടോയിലുള്ളതെന്നും ആര്‍ടിഐ പറഞ്ഞു. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ നിലം അടിച്ചുവാരുന്ന മോഡിയാണുള്ളത്.

[caption id="attachment_41046" align="alignnone" width="570"]o-SEEPING-PHOTO-570 മോര്‍ഫ് ചെയ്യാനുപയോഗിച്ച മറ്റൊരാളുടെ ചിത്രം[/caption]

ചൂലുകൊണ്ട് തറ വൃത്തിയാക്കുന്ന മോഡിയുടെ പഴയ ഫോട്ടോ എന്ന പേരിലാണ് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രതിഭാഗം മോഡിയെ തറപ്പറ്റിക്കാന്‍ ഈ ഫോട്ടോ ഉപയോഗിച്ചപ്പോള്‍ ഒരു വിഭാഗം ഇതിനെ പരിഹാസം കൊണ്ടും വൈറലാക്കി. എന്നാല്‍ ബിജെപിയാവട്ടെ ഈ ഫോട്ടോയെ സഹതാപം തരംഗമാക്കി മാറ്റാന്‍ ഉപയോഗിച്ചു. മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായ കാലത്ത് മോഡി ഹോട്ടലില്‍ ചായ നല്‍കുന്ന ആളായിരുന്നു എന്നാണ് ബിജെപിയുടെ വാദം. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് 2014 ല്‍ സഹതാപതരംഗത്തിനായി ബിജെപി ഉപയോഗിച്ചത്. ബിജെപി തന്ത്രം ഫലിക്കുകയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ മോഡിയെ അവരോധിക്കുകയും ചെയ്തു.

modi-last
Next Story

RELATED STORIES

Share it