തര്‍ക്ക ദ്വീപ്; റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജപ്പാന്‍

ടോക്കിയോ: ദ്വീപുകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം കാണുന്നതിനു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് ആഹ്വാനം ചെയ്തു. നാലു ദ്വീപുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം രണ്ടാം ലോകയുദ്ധാനന്തരം ഇരു രാജ്യങ്ങള്‍ക്കും ഒരു കരാര്‍ പോലും രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
ആബെ 2012ല്‍ ജപ്പാന്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. തങ്ങളുടെ വടക്കന്‍ അതിര്‍ത്തിയെന്നു ജപ്പാന്‍ വിശേഷിപ്പിക്കുന്ന നാലു ദ്വീപുകള്‍ 1945ല്‍ മുന്‍ സോവിയറ്റ് യൂനിയന്‍ പിടിച്ചെടുക്കുകയായിരുന്നു. 1956ല്‍ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു.
ഒരു ഉന്നത തല ഉച്ചകോടിയില്ലാതെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് ആബെ വ്യക്തമാക്കി. അവസരം ലഭിക്കുമ്പോള്‍ പുടിനുമായി ചര്‍ച്ച തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കുറില്‍സിന്റെ തെക്കന്‍ മേഖലയെന്നാണ് ഈ ദ്വീപുകളെ റഷ്യ വിശേഷിപ്പിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് 2013ല്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it