തര്‍ക്ക ദ്വീപുകള്‍ക്കു സമീപം യുദ്ധക്കപ്പലുകള്‍: ജപ്പാന്‍ ചൈനയെ പ്രതിഷേധമറിയിച്ചു

ടോക്കിയോ: കിഴക്കന്‍ ചൈനാക്കടലിലെ തര്‍ക്ക ദ്വീപുകള്‍ക്കു സമീപം യുദ്ധക്കപ്പലുകളെ വിന്യസിച്ച ചൈനയുടെ നടപടിയില്‍ ജപ്പാന്‍ പ്രതിഷേധമറിയിച്ചു. ഇതാദ്യമായാണ് ജപ്പാന്‍ അവകാശവാദമുന്നയിക്കുന്ന സമുദ്രമേഖലയില്‍ ചൈനീസ് കപ്പലുകള്‍ നങ്കൂരമിടുന്നത്.
ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി ഈ വിഷയത്തില്‍ ആശങ്കയറിയിച്ചതായി ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേഖലയില്‍ നിന്ന് കപ്പലുകള്‍ പിന്‍വലിക്കണമെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി അകിതാക സൈകി അംബാസഡറോട് ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ സെന്‍കാകു എന്ന ദ്വീപിനു സമീപമാണ് കപ്പലെത്തിയതെന്നും മന്ത്രാലയം അറിയിച്ചു.
തര്‍ക്ക ദ്വീപായ സെന്‍കാകുവില്‍ ചൈനയും അവകാശമുന്നയിക്കുന്നുണ്ട്. ദിഓയു എന്ന പേരാണ് ചൈന ദ്വീപിനു നല്‍കിയത്. ഏഷ്യയിലെ രണ്ടു പ്രധാന സാമ്പത്തിക ശക്തികള്‍ തമ്മിലെ ബന്ധത്തിലുണ്ടായ പുരോഗതിയെ പിറകോട്ടടിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
Next Story

RELATED STORIES

Share it