തമിഴ്‌നാട് സാധാരണനിലയിലേക്ക്; സ്‌കൂളുകള്‍ തുറന്നു

ചെന്നൈ: പ്രളയദുരന്തം വിട്ട് തെളിഞ്ഞ ആകാശത്തില്‍ തമിഴ്‌നാട് സാധാരണനിലയിലേക്ക്. ചെന്നൈയിലും സമീപ ജില്ലകളിലും ഒരു മാസത്തോളമായി അടഞ്ഞുകിടന്നിരുന്ന സ്‌കൂളുകളും കോളജുകളും ഇന്നലെ തുറന്നു. തലസ്ഥാനത്തെ കൂടാതെ കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍ ജില്ലകളിലാണ് പ്രളയം കാര്യമായ നഷ്ടംവിതച്ചത്. സര്‍വകലാശാലാ പരീക്ഷകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നേരത്തേ നീട്ടിവച്ചിരുന്നു.
ഈ മാസം 18 മുതല്‍ 23വരെ നടക്കേണ്ട സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവയ്ക്കണമെന്നു മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയ്‌ക്കൊരുങ്ങുന്നതിന് ആറുമാസത്തേക്കു പരീക്ഷ നീട്ടണമെന്നാണ് ജയലളിതയുടെ ആവശ്യം.
അതേസമയം, മഴക്കെടുതിയി ല്‍ മരിച്ച 25 പേരുടെ കുടുംബങ്ങ ള്‍ക്ക് നാലുലക്ഷം രൂപവീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. വീടുകള്‍ തകര്‍ന്ന നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് 50,000 വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിന് പ്രത്യേക പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കണം. 5000 കോടിയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നതെന്നും ജയലളിത പറഞ്ഞു.
Next Story

RELATED STORIES

Share it