തമിഴ്‌നാട്: വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തി; മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്

തൃശ്ശിനാപ്പള്ളി/ചെന്നൈ: വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച് ആറ് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് പോലിസ് കേസെടുത്തു. മക്കള്‍ അധികാരം'എന്ന ഇടതുപക്ഷ അനുകൂല സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
തൃശ്ശിനാപ്പള്ളിയില്‍ കഴിഞ്ഞ ഫെബ്രുവരി 14നു നടന്ന പൊതുയോഗത്തില്‍ സര്‍ക്കാര്‍ ഉടമയിലുള്ള മദ്യഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. വിവിധ വകുപ്പുകള്‍ ചുമത്തി വേറെയും കേസുകള്‍ ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബറില്‍, നാടോടി ഗായകന്‍ കോവനെ പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരേ ഗാനമാലപിച്ചു എന്നാരോപിച്ചായിരുന്നു തീവ്ര ഇടതുപക്ഷക്കാരനായ കോവനെതിരേ കേസെടുത്തത്. കോവന്റെ അറസ്റ്റ് തമിഴ് രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. മക്കള്‍ അധികാരം'പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതു ന്യായീകരിക്കാനാവില്ലെന്ന് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ പറഞ്ഞു.
Next Story

RELATED STORIES

Share it