തമിഴ്‌നാട് പ്രളയബാധിതര്‍ക്ക് വീടുകള്‍ അനുവദിച്ചു

ചെന്നൈ: തമിഴ്‌നാട് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. അടയാര്‍ നദിതീരത്ത് കുടില്‍ കെട്ടി താമസിച്ചിരുന്നവരടക്കമുള്ളവര്‍ക്കു വീടുകള്‍ ലഭിക്കും. കുടുംബം ഒന്നിന് മാസംതോറും 2500 രൂപ വീതം ഒരു വര്‍ഷത്തേക്കു നല്‍കും. കൂടാതെ താമസം മാറുന്ന ചിലവിനത്തില്‍ 5000 രൂപയും ലഭിക്കും. ഭവനരഹിതരായ യുവതീയുവാക്കള്‍ക്കു സഹായകരമാവുന്ന വിധത്തില്‍ തൊഴില്‍ പരിശീലനം നല്‍കും.
Next Story

RELATED STORIES

Share it