തമിഴ്‌നാട് ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ഗവര്‍ണര്‍ കെ റോസയ്യയുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു.
സംസ്ഥാനത്തെ പ്രളയക്കെടുതിയും മറ്റ് വിഷയങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്തതു സംബന്ധിച്ച് ഗവര്‍ണര്‍ സംസാരിച്ചുതുടങ്ങിയപ്പോഴായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍. സിപിഐ നേതാവ് എം അറുമുഖന്‍, സിപിഎം നേതാവ് എ സുന്ദരരാജന്‍, കൃഷ്ണ സ്വാമി(പുതിയ തമിഴകം) എന്നിവര്‍ ഇറങ്ങിപോക്കിനു നേതൃത്വം നല്‍കി. എന്നാല്‍, ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നു.
Next Story

RELATED STORIES

Share it