തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
BY Sumeera SMR25 Jun 2016 6:43 PM GMT
Sumeera SMR25 Jun 2016 6:43 PM GMT
ചെന്നൈ: തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവന് രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ദയനീയ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണു രാജി. ഇളങ്കോവന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായ പാര്‍ട്ടി ഭാരവാഹി ശിവരാമനാണ് ഇക്കാര്യം അറിയിച്ചത്. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിക്ക് കൈമാറി. എന്നാല്‍ രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചിട്ടില്ലെന്നു ശിവരാമന് പറഞ്ഞു. മാനില കോണ്‍ഗ്രസ് നേതാവ് ജി കെ വാസന് കോണ്‍ഗ്രസ് വിട്ടതിനുശേഷമാണ് ഇളങ്കോവന് പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുത്തത്. ഡിഎംകെയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ജയിക്കാനായത്. അധികാരത്തില്‍ എത്താനായില്ലെങ്കിലും ഡിഎംകെക്ക് 89 സീറ്റ് ലഭിച്ചിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT