തമിഴ്‌നാട്ടില്‍ 50 ശതമാനം സ്ത്രീ സംവരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാസംവരണം 50 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച രണ്ട് ബില്ലുകള്‍ നിയമസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചു. ഇപ്പോള്‍ വനിതകള്‍ക്കു മൂന്നിലൊന്ന് സീറ്റുകളിലാണു സംവരണം.
മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ടൗണ്‍ പഞ്ചായത്തുകള്‍, ഗ്രാമപ്പഞ്ചായത്തുകള്‍, പഞ്ചായത്ത് യൂനിയന്‍ കൗണ്‍സിലുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ ഇനിമുതല്‍ വനിതകള്‍ക്ക് സീറ്റുകളിലും പദവികളിലും 50 ശതമാനമായിരിക്കും സംവരണം. നിയമ ഭേദഗതി സംബന്ധിച്ച രണ്ട് ബില്ലുകള്‍ അവതരിപ്പിച്ചത് മുനിസിപ്പല്‍ ഭരണമന്ത്രി എസ് പി വേലുമണിയാണ്. കോര്‍പറേഷനുകളിലും പഞ്ചായത്തുകളിലും സ്ത്രീസംവരണം 33ല്‍ നിന്ന് 50 ശതമാനമാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നതിനിടയിലാണ് തമിഴ്‌നാട് നിയമസഭ ഇതുസംബന്ധിച്ച നിയമം ഭേദഗതി ചെയ്തത്.
Next Story

RELATED STORIES

Share it