തമിഴ്‌നാട്ടില്‍ സമരമെന്ന് അറിയിപ്പ്; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല

മൂന്നാര്‍: കലക്ടറേറ്റില്‍നിന്നു ലഭിച്ച തെറ്റായ ഉത്തരവിന്റെ പേരില്‍ മൂന്നാര്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍നിന്നു തമിഴ്‌നാട്ടിലേക്കുള്ള ഏഴു സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ തേനി ജില്ലയിലെ ഗൂഡല്ലൂരില്‍ രാവിലെ എട്ടു മുതല്‍ വഴിതടയല്‍ സമരം നടത്തുമെന്നും ഇതിനിടെ വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാവുമെന്നുമായിരുന്നു മുന്നറിയിപ്പ്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടയുമെന്നും അതിനാല്‍ യാത്ര ഒഴിവാക്കണമെന്നും ഇടുക്കി കലക്ടറേറ്റില്‍നിന്നു ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. എന്നാല്‍, ലഭിച്ചത് തെറ്റായ വിവരമാണെന്ന് മനസ്സിലാക്കിയതോടെ മൂന്നാര്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it