തമിഴ്നാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
BY sdq Kappan17 April 2016 2:13 PM GMT
X
sdq Kappan17 April 2016 2:13 PM GMT
കോയമ്പത്തൂര്‍: ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തമിഴ് കര്ഷകന് ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ വടവില്ലി ഗ്രാമത്തിലെ രാമസ്വാമി (65) ആണ് വിഷം കഴിച്ച് മരിച്ചത്. 2014ല്‍ ഫാം നിര്‍മ്മിക്കുന്നതിന് 60 ലക്ഷം രൂപ രാമസ്വാമി വായ്പയെടുത്തിരുന്നു. 6.5 ലക്ഷം രൂപ മാത്രമേ തിരിച്ചടയ്ക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളു. കഴിഞ്ഞ ഡിസംബറിനു ശേഷം പണം തിരിച്ചടവ് മുടങ്ങിയതോടെ പലിശയും മുതലും തിരിച്ചടയ്ക്കണമെന്ന് മാര്‍ച്ചില്‍ ബാങ്ക് അന്ത്യശാസനം നല്‍കിയിരുന്നു. ശനിയാഴ്ചയാണ് ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26 വയസുകാരനായ കര്‍ഷകനും തമിഴ്നാട്ടിലെ അരിയാലൂര്‍ ജില്ലയില്‍ ആത്മഹത്യ ചെയ്തിരുന്നു. വായ്പയെടുത്ത രണ്ട് ലക്ഷം തിരിച്ചു പിടിക്കുന്നതിനായി സ്വകാര്യ പണമിടപാട് സ്ഥാപനം ട്രാക്ടര്‍ ജപ്തി ചെയ്തതാണ് കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിച്ചത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT