തമിഴ്‌നാട്ടില്‍ മഴയ്ക്ക് ശമനമില്ല; മരണം 59 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴ ശക്തിപ്പെട്ടതിനു കാരണം. അടുത്ത 24 മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 59 ആയി. മീന്‍പിടിത്തക്കാര്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. തീവണ്ടി-റോഡ് ഗതാഗതം സ്തംഭിച്ചു.
Next Story

RELATED STORIES

Share it