തമിഴ്‌നാട്ടില്‍ ഭാവിയിലും നീറ്റ് അടിച്ചേല്‍പ്പിക്കരുതെന്നു ജയലളിത

ചെന്നൈ: മെഡിക്കല്‍-ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഭാവിയിലും തമിഴ്‌നാട്ടില്‍ അടിച്ചേല്‍പ്പിക്കരുതെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നയങ്ങളെയും സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളെയും അതു ദുര്‍ബലപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദിക്കയച്ച കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. നീറ്റില്‍ നിന്നു സംസ്ഥാനങ്ങളെ ഒഴിവാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതില്‍ അവര്‍ മോദിയെ കൃതജ്ഞത അറിയിച്ചു. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം കാത്ത് കഴിയുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വേദനകളും ആശങ്കകളുമാണ് ഓര്‍ഡിനന്‍സിലൂടെ പരിഹരിച്ചത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമാണ് തമിഴ്‌നാടിന്റെ അവസ്ഥ. മെഡിക്കല്‍ പ്രവേശനത്തിനു പ്രവേശന പരീക്ഷ ഒഴിവാക്കാന്‍ 2005 മുതല്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കത്തില്‍ ജയലളിത അനുസ്മരിച്ചു. ഗ്രാമപ്രദേശത്തെ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് ഇതു നടപ്പാക്കിയത്.
നഗരത്തിലെ കുട്ടികളെപ്പോലെ അവര്‍ക്കു പരിശീലനം നേടാനും പഠനസാമഗ്രികള്‍ ശേഖരിക്കാനും കഴിവില്ല. നേരിട്ട് നീറ്റ് നടപ്പാക്കുന്നതു സംസ്ഥാനസര്‍ക്കാരിന്റെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ്.
Next Story

RELATED STORIES

Share it