തമിഴ്‌നാട്ടില്‍ പ്രളയം; 19 മരണം

ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായ പ്രളയത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനകം 19 പേര്‍ മരിച്ചു. കടലൂര്‍ ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ദുരന്തനിവാരണ നിധിയില്‍ നിന്നാണ് തുക നല്‍കുകയെന്ന് അവര്‍ പറഞ്ഞു.
കടലൂരില്‍ 16 പേരാണ് മരിച്ചത്. ഇതില്‍ 15 പേര്‍ മുങ്ങിമരിക്കുകയായിരുന്നു. മറ്റൊരാള്‍ ചുമര്‍ തകര്‍ന്നാണ് മരിച്ചത്. കനത്ത മഴയില്‍ ചുമര്‍ തകര്‍ന്ന് പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പ്രളയം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ മതിയായ കരുതല്‍ നടപടി സ്വീകരിച്ചില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി ആരോപിച്ചു. ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു ജില്ലകളില്‍നിന്ന് 1000 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. 35 മെഡിക്കല്‍ ക്യാംപ് ജില്ലയില്‍ സ്ഥാപിച്ചുവെന്ന് വാണിജ്യനികുതി മന്ത്രി എംസി സമ്പത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it