തമിഴ്‌നാട്ടില്‍ നിന്നു ശര്‍ക്കരയുമായി വന്ന ലോറി കര്‍ഷകര്‍ തടഞ്ഞുtodays

മറയൂര്‍: മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വില്‍പ്പന നടത്താന്‍ തമിഴ്‌നാട്ടില്‍ നിന്നു ശര്‍ക്കരയുമായി വന്ന ലോറി കര്‍ഷകര്‍ തടഞ്ഞു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ലോഡ് തടഞ്ഞതു പ്രദേശത്തു സംഘര്‍ഷത്തിനു കാരണമായി. തുടര്‍ന്നു പോലിസെത്തി ലോറി സ്‌റ്റേഷനിലേക്കുമാറ്റി. വ്യാജ ശര്‍ക്കര എത്തിച്ച് വില്‍പ്പന നടത്തുന്ന എല്ലാ വ്യാപാരികള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 300ഓളം കര്‍ഷകര്‍ പ്രതിഷേധവുമായി മറയൂര്‍ സ്റ്റേഷനിലെത്തി.തമിഴ്‌നാട്ടില്‍ നിന്ന് 40 ചാക്ക് ശര്‍ക്കരയുമായി വന്ന വ്യാപാരി കാരയൂരിലെ മറയൂര്‍ ശര്‍ക്കര നിര്‍മാണ ശാലയില്‍ നിന്ന് 20 ചാക്ക് കൂടി വാങ്ങിവരുമ്പോഴാണ് കര്‍ഷകര്‍ തടഞ്ഞത്. വ്യാജ ശര്‍ക്കരയോടൊപ്പം മറയൂര്‍ ശര്‍ക്കര കൂട്ടിക്കലര്‍ത്താനാണു വ്യാപാരിയുടെ ശ്രമമെന്നു നാട്ടുകാര്‍ ആരോപിച്ചു. പോലിസ് കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗംവിളിച്ചു. ഈ മാസം 30വരെ തമിഴ്‌നാട്ടില്‍ നിന്നും മറയൂരിലേക്ക് ശര്‍ക്കര എത്തിക്കില്ലെന്നു വ്യാപാരികള്‍ സമ്മതിച്ചു. വ്യജ ശര്‍ക്കര മറയൂര്‍ ശര്‍ക്കരയാക്കുന്നതു തടയാന്‍ നടപടി സ്വീകരിക്കാമെന്നു മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ്, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സിറാണി രാജേന്ദ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.തമിഴ്‌നാട്ടില്‍ നിന്നു കുറഞ്ഞ വിലയിലുള്ള ശര്‍ക്കര വാങ്ങി മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വ്യാപാരികള്‍ വില്‍പ്പന നടത്തുന്നതിനെതിരേ കഴിഞ്ഞവര്‍ഷം ഹര്‍ത്താലും പ്രതിഷേധപരിപാടികളും നടന്നിരുന്നു.
Next Story

RELATED STORIES

Share it