Idukki local

തമിഴ്‌നാട്ടില്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ നാടുകടത്തി

തൊടുപുഴ: തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരോടു നാടുവിട്ട് പോവാന്‍ പോലിസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം. ചെന്നൈ, മധുര, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചില ക്രിമിനലുകളോടാണ് തിരഞ്ഞെടുപ്പ് കഴിയുംവരെ നാടുവിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. സ്വന്തം പട്ടണത്തില്‍നിന്നു മാറിനില്‍ക്കേണ്ടി വരുന്ന ഇവര്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചു.
ഇത് മനസ്സിലാക്കിയാണ് അതിര്‍ത്തിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയത്.
സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് കേരളത്തിലേക്ക് പെട്ടെന്ന് കടന്നുവരാന്‍ കഴിയുന്നതും കടന്നുവരുന്ന സംഘത്തിന് കേരളത്തിലെ ചില ക്രിമിനലുകളുമായി ബന്ധമുള്ളതും ഭീഷണിയായിട്ടുണ്ട്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ ഇടുക്കി പോലുള്ള ജില്ലകളിലേക്ക് ഇവര്‍ കടക്കാന്‍ സാധ്യത കൂടുതലാണ്. കേരളത്തില്‍ മോഷണം, വാഹന മോഷണം, കഞ്ചാവ്, കള്ളക്കടത്ത് തുടങ്ങിയ നിരവധി സംഭവങ്ങള്‍ വര്‍ധിക്കാനിടയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവരുടെ കടന്നുവരവിനെപ്പറ്റി അറിയാന്‍ കഴിഞ്ഞതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയിലാണ്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ ക്രിമിനലുകളോട് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് കഴിയുംവരെ സിറ്റി വിട്ട് പുറത്തുപോവാനാണ് പറഞ്ഞിരിക്കുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും തമിഴ്‌നാട് പോലിസും സംയുക്തമായെടുത്ത തീരുമാനമാണിത്.കഴിഞ്ഞ ദിവസം തമിഴ് ദിനപത്രങ്ങള്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it