Flash News

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; ജനജീവിതം ദുസ്സഹം

ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ ശക്തമായി തുടരുന്നു.ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ പല ജില്ലകളും വെള്ളത്തിനടിയാണ്. കടലൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം നാശം വിതച്ചത്. 59 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. 140 ഹെക്ടറിലെ കൃഷി പൂര്‍ണമായും നശിച്ചിട്ടുണ്ട്.

ഈറോഡ്,നാമക്കല്‍,ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് പൊതുജീവിതം സ്തംഭിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന പല വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.

വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. 24 ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ യൂണിവേഴ്‌സിറ്റികളുടെ പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it