തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ജയലളിത ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ മല്‍സരിക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എഐഎഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജയലളിതയാണ് 227 പേരടങ്ങുന്ന പട്ടിക പുറത്തിറക്കിയത്. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നിന്നു ജയലളിത വീണ്ടും ജനവിധി തേടും.
ജയലളിതയുടെ വിശ്വസ്തനും ധനമന്ത്രിയുമായ ഒ പനീര്‍ ശെല്‍വം, വൈദ്യുതിമന്ത്രി നന്ദം ആര്‍ വിശ്വനാഥന്‍, ഹൗസിങ് മന്ത്രി ആര്‍ വൈത്‌ലിംഗം, കൈത്തറി മന്ത്രി ഗോകുല ഇന്ദിര, സാമൂഹിക ക്ഷേമമന്ത്രി ബി വലര്‍മതി എന്നിവര്‍ വീണ്ടും മല്‍സരിക്കും.
മന്ത്രിമാരായ എസ് പി വേലുമണി, സെല്ലൂര്‍ കെ രാജു, ആര്‍ ബി ഉദയകുമാര്‍, കെ ടി രാജേന്ദ്ര ബാലാജി, ഡെപ്യൂട്ടി സ്പീക്കര്‍ പൊള്ളാച്ചി വി ജയരാമന്‍, തമിഴ്‌നാട് മുന്‍ ഡിജിപി ആര്‍ നടരാജ് എന്നിവരും പട്ടികയില്‍ ഇടംനേടി. അടുത്തകാലത്ത് രാജിവച്ച് അണ്ണാഡിഎംകെയില്‍ ചേര്‍ന്ന ഡിഎംഡികെ വിമത എംഎല്‍എ കെ പാണ്ഡ്യരാജനും പട്ടികയിലുണ്ട്.
ഘടകകക്ഷികളായ ഇന്ത്യന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി, എഐഎസ്എംകെ, തമിഴ്‌നാട് കൊങ്ങു ഇളയ്ങ്കര്‍ പേരവെയ്, തമിഴ് മനില മുസ്‌ലിം ലീഗ്, മുക്കുളതോര്‍ പുലിപടയ് എന്നിവര്‍ക്ക് ഒരോ സീറ്റ് വീതം നല്‍കി. എംഎംകെയില്‍ നിന്നു പിളര്‍ന്ന മനിതനേയ ജനനായക കക്ഷിക്ക് രണ്ട് സീറ്റ് ലഭിച്ചു.
ജയലളിത ഉള്‍പ്പെടെ 17 മന്ത്രിമാരാണ് വീണ്ടും നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. എഐഎഡിഎംകെയുടെ മുഖ്യ എതിരാളി ഡിഎംകെ കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റു ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയതേയുള്ളു.
പി മോഹന്‍, എസ് സുന്ദരരാജ്, എസ് പി ഷണ്‍മുഖ നാഥന്‍, പി പളനിയപ്പന്‍, എസ് സുബ്രഹ്മണ്യന്‍, ജയപാല്‍, മുക്കുര്‍ എന്‍ സുബ്രഹ്മണ്യന്‍, എംഎസ്എം അനന്ദന്‍,ടി പി പൂനച്ചി, എസ് അബ്ദുല്‍ റഹീം എന്നിവരാണ് സീറ്റ് ലഭിക്കാത്ത മന്ത്രിമാര്‍.
സ്പീക്കര്‍ പി ധനപാലും ആ ര്‍ കെ നഗര്‍ ജയലളിതക്ക് മല്‍സരിക്കാന്‍ വിട്ടുകൊടുത്ത പി വെട്രിവലും ഇത്തവണ മല്‍സരിക്കില്ല. മുന്‍ മന്ത്രിമാരായ സി വി ഷ ണ്‍മുഖം, കെ എ സെന്‍ഗോട്ടയ ന്‍, സെന്തില്‍ ബാലാജി, കെ പി മുനുസാമി,സി പൊന്നയ്യം, മുന്‍ സ്പീക്കര്‍ ഡി ജയകുമാര്‍, മുന്‍ ലോക്‌സഭാ എംപി ചിട്ടിലപാക്കം രാജേന്ദ്രന്‍, രാഷ്ട്രീയ പ്രമുഖന്‍ പന്‍രുതി എസ് രാമചന്ദ്രന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it