തമിഴ്നാട്ടില്‍ 63 ശതമാനവും പുതുച്ചേരിയില്‍ 70 ശതമാനവും പോളിങ്
BY swapna en16 May 2016 2:28 AM GMT
X
swapna en16 May 2016 2:28 AM GMT
ചെന്നൈ: കേരളത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും പുതുച്ചേരിയിലും പോളിങ് പുരോഗമിച്ചുവരുന്നു. എട്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ പുതുച്ചേരിയില്‍ പോളിങ് 70 ശതമാനവും തമിഴ് നാട്ടില്‍ 63ശതമാനം കടന്നു. മഴയെതുടര്‍ന്ന് പോളിങ് മന്ദഗതിയിലായ ബൂത്തുകളില്‍ ഏഴ് മണിവരെ പോളിങ് സമയം നീട്ടിയിട്ടുണ്ട്. ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് വോട്ടെടുപ്പ് മുടങ്ങിയിരുന്നു.
തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളില്‍ 5.77 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തിയിരിക്കുന്നത്. 3,776 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ, ഡിഎംകെ കോണ്‍ഗ്രസ് സഖ്യം, അന്‍പുമണി രാംദോസിന്റെ പിഎംകെ, ഇടതുകക്ഷികളും വിജയ്കാന്തിന്റെ ഡിഎംഡികെയുമടങ്ങിയ ജനക്ഷേമ മുന്നണി, ബിജെപി സഖ്യം എന്നിവയാണ് മാറ്റുരയ്ക്കുന്ന പ്രധാന കക്ഷികള്‍. സംസ്ഥാനത്തെ 65,615 ബൂത്തുകളില്‍ 6,300 എണ്ണം പ്രശ്നബാധിതമാണ്. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലേക്ക് 300 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 9.43 ലക്ഷം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT