തമിഴ്‌നാടിന് 940 കോടി സഹായം

ന്യൂഡല്‍ഹി: പ്രളയദുരിതം ബാധിച്ച തമിഴ്‌നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി 940 കോടി രൂപ അടിയന്തര ധനസഹായം അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. 2000 കോടി രൂപ ധനസഹായം ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. ചെന്നൈയിലും വടക്കന്‍ കടലോര ജില്ലകളായ കടലൂര്‍, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.
Next Story

RELATED STORIES

Share it