Flash News

തന്റെ വോട്ട് ശ്രീരാമകൃഷ്ണനെന്ന് ഒ രാജഗോപാല്‍

തന്റെ വോട്ട് ശ്രീരാമകൃഷ്ണനെന്ന് ഒ രാജഗോപാല്‍
X
o-rajagopal

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് പി ശ്രീരാമകൃഷ്ണനെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. തന്റെ വോട്ട് വേണ്ടെന്ന് യുഡിഎഫ് നേരത്തെ പറഞ്ഞിരുന്നതിനാലാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷണന് വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീരാമകൃഷ്ണന്‍ തന്റെ ഒരു പഴയസുഹൃത്താണ്. രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള ആളാണെന്നും ഇതെല്ലാം കണക്കിലെടുത്താണ് താന്റെ വോട്ട് ശ്രീരാമകൃഷ്ണന് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഒരു വിഭാഗത്തെയും അന്ധമായി വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യില്ല.ആരെയും എതിരാളികളായി കാണുന്നില്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിഷ്പക്ഷമായ സമീപനമാവും തന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it