Districts

തന്റെ യാത്രയെ മനസ്സിലാക്കിയത് മാണി മാത്രം: വെള്ളാപ്പള്ളി

പത്തനംതിട്ട: സമത്വ മുന്നേറ്റ യാത്ര എന്തിനെന്ന് കെ എം മാണിക്കു മാത്രമേ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യാത്രയ്ക്കു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം പ്രസംഗിക്കുന്ന സിപിഎം മതമേലധ്യക്ഷന്മാരുടെ പിറകെയാണ്. ഇക്കാര്യത്തില്‍ പിണറായി പ്രകടിപ്പിച്ചിരുന്ന കരുത്ത് ചോര്‍ന്ന് കരിമ്പിന്റെ കരുത്തു മാത്രമായി. സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുക്കുന്നതില്‍നിന്നു സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജില്ലകള്‍തോറും യാത്രയ്ക്കു ലഭിക്കുന്ന പ്രതികരണം ഈ ശ്രമം പരാജയപ്പെട്ടതിനു തെളിവാണ്്. കോണ്‍ഗ്രസ്സില്‍ പണ്ടേ ആദര്‍ശമില്ല. അത്തരം സാഹചര്യത്തില്‍ ആദര്‍ശപുരുഷനാവാനുള്ള സുധീരന്റെ ശ്രമം വിലപ്പോവില്ല. വിവരദോഷികളായതുകൊണ്ടാണ് തനിക്കെതിരേ സുധീരനും പ്രതാപനും പരാതി നല്‍കിയതെന്നും ഇത് കോണ്‍ഗ്രസ്സിന്റെ അധപ്പതനമാണ് കാണിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it