Flash News

തന്നെ വീഴ്ത്തിയവര്‍ക്ക് ചോരയില്‍ കുതിര്‍ന്ന പ്രതികാരം നല്‍കും: ദി ഗ്രേറ്റ് ഖാലി

തന്നെ വീഴ്ത്തിയവര്‍ക്ക് ചോരയില്‍ കുതിര്‍ന്ന പ്രതികാരം നല്‍കും: ദി ഗ്രേറ്റ് ഖാലി
X
khali

[related]

ന്യൂഡല്‍ഹി: പോര്‍ക്കളത്തില്‍ ഇടിച്ച് വീഴ്ത്തിയ തന്റെ ശരീരത്തില്‍ നിന്നും ഒഴുകിപോയ ഓരോ തുള്ളി രക്തത്തിനും പകരം ചോദിക്കുമെന്ന് മുന്‍ ഡബ്ല്യൂ ഡബ്ല്യൂഇ ചാംപ്യന്‍ ദാലിപ് സിങ് റാണ അഥവാ ദി ഗ്രേറ്റ് ഖാലി. പരിക്കില്‍ നിന്നും താന്‍ ഉടന്‍ മോചിതനാവുമെന്നും തടസ്സപ്പെട്ട മല്‍സരത്തിനായി താന്‍ വീണ്ടും തയ്യാറാണെന്നും റെസ്‌ലര്‍ ഖാലി ആശുപത്രിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ വീഴ്ത്തിയ എതിരാളികളോട് യാതൊരു ദയയും ഇനി കാണിക്കില്ല. ചോരയ്ക്ക് പകരം ചോര എന്ന പോരാട്ടമാണ് അടുത്തത്. കസേരയ്ക്ക് പകരം കസേര. തന്റെ മനസ്സില്‍ പ്രതികാരത്തിന്റെ അഗ്നി ആളിക്കത്തുകയാണ്. എന്റെ ആരാധകര്‍ക്ക് വേണ്ടി  പകരം വീട്ടണമെന്നും ഖാലി പറഞ്ഞു.  വ്യാഴ്ചയാണ് ഡെറാഡൂണില്‍ നടന്ന ദി ഗ്രേറ്റ് ഖാലി റെസ്‌ലിങ് ഷോയില്‍ ഖാലിക്ക് പരിക്കേറ്റത്. കനേഡിയന്‍ റെസ്‌ലെര്‍മാരായ മൈക്ക് ക്‌നോക്‌സും അപ്പോളോയുമാണ്  ഖാലിയെ  കസേര കൊണ്ട് ഇടിച്ചുപരിക്കേല്‍പ്പിച്ചത്. ടൂര്‍ണ്ണമെന്റിലെ രണ്ടാം മല്‍സരം  നാളെ ഡെറാഡൂണിലാണ് നടക്കുക. ഡെറാഡൂണിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഖാലി പറഞ്ഞു.
പഞ്ചാബിലെ പോലിസ് ഉദ്ദ്യോഗസ്ഥനായ ഖാലി 2007ലാണ് ലോക ഹെവിവെയ്റ്റ് ചാംപ്യന്‍ഷിപ്പ് നേടുന്നത്. റെസ്‌ലിങ് ലോകത്തെ പ്രധാന ഇന്ത്യന്‍ സാന്നിധ്യമാണ് ഖാലി.

khali_
Next Story

RELATED STORIES

Share it