തന്നെ നാടുകടത്തിയതതിനു തുല്യം; ഇന്ത്യയിലേക്ക് മടങ്ങാന്‍ പദ്ധതിയില്ല: മല്യ

ലണ്ടന്‍: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും മദ്യരാജാവുമായ വിജയ് മല്യയെ ഇന്ത്യയില്‍ തിരികെ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ തിരികെയെത്താന്‍ താല്‍പര്യമില്ലെന്ന് വിജയ് മല്യ പ്രതികരിച്ചു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മല്യയുടെ പ്രതികരണം.
താന്‍ ഇന്ത്യയിലേക്കു മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഇപ്പോഴല്ല. ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നു. ഇത് തന്നെ നാടുകടത്തുന്നതിനു തുല്യമാണെന്നും മല്യ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്തതുകൊണ്ട് ബാങ്കുകള്‍ക്ക് പണം കിട്ടില്ല, തനിക്കുകൂടി തൃപ്തികരമായ രീതിയില്‍ വേണം പ്രശ്‌നം പരിഹരിക്കേണ്ടതെന്നും 9000 കോടി എന്നത് തികച്ചും കെട്ടിച്ചമച്ച തുകയാണെന്നും പ്രശ്‌നപരിഹാരം എന്ന നിലയ്ക്ക് 4,000 കോടി രൂപ തിരിച്ചടക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കണമെന്നു കാണിച്ച് ബ്രിട്ടിഷ് ഹൈക്കമ്മീഷന് കത്തെഴുതിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യാഴാഴ്ച വ്യക്തമാക്കിയതിനു പിറകേയാണ് മല്യയുടെ പ്രതികരണം.തനിക്കെതിരായ നീക്കങ്ങളില്‍ മാധ്യമങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇതാണ് സര്‍ക്കാര്‍ നപടിക്കു പിന്നിലെ കാരണമെന്നും വിജയ്മല്യ ആരോപിച്ചു.
Next Story

RELATED STORIES

Share it