Kottayam Local

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ആറു നാള്‍ മാത്രം

കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇനി ആറു ദിവസം മാത്രം അവശേഷിക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ വോട്ടു തേടിയുള്ള മരണപ്പാച്ചിലില്‍. വോട്ട് അഭ്യര്‍ഥനകള്‍ എല്ലാ വീടുകളിലും എത്തിക്കുന്നതിന്റെ തിരക്കിനൊപ്പം പ്രചാരണം കൊഴുപ്പിക്കാന്‍ മൈക്ക് കെട്ടിവച്ചുള്ള അനൗണ്‍സ്‌മെന്റിന് അനുമതി വാങ്ങാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും. അനൗണ്‍സ്‌മെന്റിനൊപ്പം തങ്ങളെ പുകഴ്ത്തിയുള്ള ഗാനങ്ങളും എതിര്‍പക്ഷത്തെ വിമര്‍ശിച്ച് പാരഡി ഗാനങ്ങളുമൊക്കെ തയ്യാറായിട്ടുണ്ട്.
വിവിധ മുന്നണികളുടെ നേതൃത്വത്തില്‍ കുടുംബയോഗങ്ങളും കണ്‍വന്‍ഷനുകളും സംഘടിപ്പിക്കുന്നുണ്ട്. മേഘലയിലെ മിക്കവാര്‍ഡുകളിലും ശക്തമായ ത്രികോണ മല്‍സരമാണ് അരങ്ങേറുന്നത്.
അതിനാല്‍ സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും ആവേശത്തിന് അയവു ഒട്ടും കുറയുന്നില്ല. ചിലയിടങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും റിബലുകളും ശക്തമായ പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. മുന്നണികള്‍ക്കു തലവേദയായി റിബലുകള്‍ മാറിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥികളിലും വേഗതയിലാണ് റിബലുകള്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. രണ്ടു ദിവസം കൂടി കഴിയുമ്പോള്‍ ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനം കൂടി നിരത്തിലിറങ്ങുമ്പോള്‍ തിരഞ്ഞെടുപ്പ് അങ്കം സജീവമാവും. കൂടാതെ ഇനിയുള്ള ദിവസങ്ങളായി എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ മേഖലയില്‍ പര്യടനത്തിനെത്തും.
Next Story

RELATED STORIES

Share it