Kerala

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് ജൂലൈ 28ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 28ന് നടക്കും. ഇതോടെ ഇന്നലെ മുതല്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഗ്രാമപ്പഞ്ചായത്തുകളില്‍ ഒട്ടാകെയും മുനിസിപ്പാലിറ്റി, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട നിയോജക മണ്ഡലങ്ങളിലുമായിരിക്കും മാതൃകാപെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ടാവുക. അംഗങ്ങളുടെ രാജിയോ മരണമോ കാരണം ഉണ്ടായിട്ടുള്ള ഒഴിവുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ വിശദാംശങ്ങള്‍.
1. തിരുവനന്തപുരം, മുനിസിപ്പല്‍ കോര്‍പറേഷന്‍ 52 പാപ്പനംകോട്(പട്ടികജാതി), 2. തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് 04 തോട്ടുമുക്ക്(വനിത), ജി. 67 വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് 02 അക്കരവിള(വനിത), 4. ആലപ്പുഴ എം. 15 ചേര്‍ത്തല മുനിസിപ്പാലിറ്റി 13 സിവില്‍ സ്റ്റേഷന്‍(ജനറല്‍), 5. ജി. 62 പാലമേല്‍ ഗ്രാമപ്പഞ്ചായത്ത് 10 ആദിക്കാട്ടുകുളങ്ങര ടൗണ്‍(വനിത), 6. കോട്ടയം ജി. 48 മണര്‍കാട് ഗ്രാമപഞ്ചായത്ത് 02 പറമ്പുകര(വനിത), 7. ജി. 51 മാടപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 06 കണിച്ചുകുളം(ജനറല്‍), 8. ഇടുക്കി, ജി. 50 കൊക്കയാര്‍ ഗ്രാമപ്പഞ്ചായത്ത് 05 മുളംകുന്ന്(ജനറല്‍), 9. എറണാകുളം എം. 21 തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 39 ചക്കംകുളങ്ങര(ജനറല്‍), 10. തൃശൂര്‍ ജി. 50 ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്ത് 15 പത്താഴക്കാട്(ജനറല്‍), 11. പാലക്കാട് എം. 39 ഒറ്റപ്പാലം മുനിസിപ്പാലിറ്റി 29 കണ്ണിയംപുറം വായനശാല (ജനറല്‍), 12. മലപ്പുറം ജി. 77 ഊരകം ഗ്രാമപഞ്ചായത്ത് 03. ഒ കെ എം വാര്‍ഡ്(വനിത), 13. കോഴിക്കോട് ജി. 60 ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് 06. ഓമശ്ശേരി ഈസ്റ്റ്(പട്ടികജാതി), 14. കണ്ണൂര്‍ ജി. 07 കല്ല്യാശ്ശേരി ഗ്രാമപ്പഞ്ചായത്ത് 06. അഞ്ചാംപീടിക(വനിത), 15. കാസര്‍കോട് ഡി.14 കാസര്‍കോട് ജില്ലാ പഞ്ചായത്ത് 13. ഉദുമ(ജനറല്‍). തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ നാലിന് പരസ്യപ്പെടുത്തും. ജൂലൈ 11 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന ദിവസം. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 14 ആണ്.
Next Story

RELATED STORIES

Share it