തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം 16 വരെ

തിരുവനന്തപുരം: മാര്‍ച്ച് അഞ്ചിന് നടക്കുന്ന എട്ട് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് 16 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 17നു സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി 19 ആണ്. ഇതുസംബന്ധിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം, കടയ്ക്കാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആയിക്കുടി, കൊല്ലം കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലെ ആദിനാട് തെക്ക്, പാലക്കാട് പല്ലശ്ശന ഗ്രാമപ്പഞ്ചായത്തിലെ ഒഴുവുപാറ, കുഴല്‍മന്ദം ഗ്രാമപ്പഞ്ചായത്തിലെ മന്ദം, കോഴിക്കോട് ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ബാലുശ്ശേരി സൗത്ത്, കണ്ണൂര്‍ അഴീക്കോട് ഗ്രാമപ്പഞ്ചായത്തിലെ അഴീക്കല്‍ കടപ്പുറം, കാസര്‍കോട് ചെങ്കള ഗ്രാമപ്പഞ്ചായത്തിലെ ചെര്‍ക്കള വെസ്റ്റ്, പീലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ കൊടക്കാട് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പും മാര്‍ച്ച് അഞ്ചിന് നടത്തും.
Next Story

RELATED STORIES

Share it