തണ്ണീര്‍ത്തടങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: തണ്ണീര്‍ത്തടങ്ങളുടെ മുഴുവന്‍ പട്ടികയും സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ ഹരിത കോടതിയുടെ നിര്‍ദേശം. പരിസ്ഥിതി പ്രാധാന്യമുള്ള ഇത്തരം സ്ഥലങ്ങള്‍ നിയമപ്രകാരം സംരക്ഷിക്കുന്നതിന് വിജ്ഞാപനമിറക്കിയിട്ടില്ലെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ആനന്ദ് ആര്യ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
തണ്ണീര്‍ത്തട സംരക്ഷണത്തിന് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ സംബന്ധിച്ച സ്ഥിതി വിവര റിപോര്‍ട്ട് രണ്ടാഴ്ചക്കകം ഹാജരാക്കാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് വനം പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. മെയ് 19ന് അടുത്ത വാദം കേള്‍ക്കും. ഉത്തര്‍പ്രദേശിലെ എല്ലാ നീര്‍ത്തടങ്ങളും നീര്‍ത്തട സംരക്ഷണ നിയമത്തിന് കീഴിലാക്കാന്‍ കേന്ദ്രത്തിനും യുപി സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ആനന്ദ് ആര്യ ഹരജി സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it