തട്ടിക്കൊണ്ടുപോവല്‍:ചൈനീസ് യുവാക്കള്‍ക്ക് യുഎസില്‍ തടവ്

വാഷിങ്ടണ്‍: പഠനത്തിനായി യുഎസിലെത്തിയ മൂന്നു ചൈനീസ് യുവാക്കളെ തട്ടിക്കൊണ്ടുപോവല്‍, കൈയേറ്റം എന്നിവയുമായി ബന്ധപ്പെട്ട് ലോസ്ആഞ്ചലസ് കോടതി ശിക്ഷിച്ചു. ആറു വര്‍ഷം മുതല്‍ 13 വര്‍ഷം വരെ തടവാണ് ശിക്ഷ.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 18കാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഷാങ്, യുന്‍യാവോ ഷായി, സിന്‍ലെയ് എന്നിവരെയാണ് ശിക്ഷിച്ചത്.
റസ്‌റ്റോറന്റിലെ ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതയാണ് സംഭവത്തിനാധാരം. പെണ്‍കുട്ടിയെ ബലമായി പാര്‍ക്കിലെത്തിച്ച സംഘം വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയും സിഗരറ്റ് കൊണ്ടു പൊള്ളിക്കുകയും ചെയ്തു. ഇവര്‍ മറ്റൊരു യുവതിയെ ആക്രമിച്ച കേസിലും പ്രതികളാണ്. ഇരു സംഭവങ്ങളിലും ഇരകള്‍ ചൈനീസ് വംശജരാണ്.
Next Story

RELATED STORIES

Share it