തട്ടകത്തില്‍ അടി തെറ്റി ചെന്നൈ

ചെന്നൈ: മഴയും വെളിച്ചക്കുറവും രസം കൊല്ലിയായ മല്‍സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചെന്നെയ്ന്‍ എഫ്.സിയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് പ്രതീക്ഷകള്‍ സജീവമാക്കി. ജയത്തോടെ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന നോര്‍ത്ത് ഈസ്റ്റ് സെമിഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ പത്ത് പോയിന്റുമായി ചെന്നെ ഏഴാം സ്ഥാനത്തേക്കിറങ്ങി.
44-ാം മിനിറ്റില്‍ ഡിയോമാന്‍സി കമറായും 72-ാം മിനിറ്റില്‍ സെലാസ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കോറര്‍മാര്‍. പെനല്‍റ്റി ഏരിയയില്‍ ആന്‍ഡ്രെ ബിക്കിയുടെ ഹെഡറില്‍ വന്ന പിഴവ് മുതലെടുത്ത് തകര്‍പ്പന്‍ ഹാഫ് വോളിയിലൂടെ എലാനെ മലയാളി ഗോള്‍കീപ്പര്‍ രഹനേഷിനെ കാഴ്ചക്കാരനാക്കി ചെന്നൈയെ മുന്നിലെത്തിച്ചു.
എന്നാല്‍ ഉണര്‍ന്നു കളിച്ച നോര്‍ത്ത് ഈസ്റ്റ് ആദ്യ പകുതിയില്‍ തന്നെ സമനിലയും രണ്ടാം പകുതിയില്‍ അര്‍ഹിച്ച ജയവും സ്വന്തമാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it