തടവുകേന്ദ്രത്തിലെ കലാപചിത്രങ്ങള്‍ ആസ്‌ത്രേലിയ പുറത്തുവിട്ടു

കാന്‍ബറ: ക്രിസ്മസ് ദ്വീപിലെ കുടിയേറ്റ തടവുകേന്ദ്രത്തില്‍ ഈ ആഴ്ച ആദ്യത്തിലുണ്ടായ കലാപത്തിന്റെ ചിത്രങ്ങള്‍ ആസ്‌ത്രേലിയന്‍ ഭരണകൂടം പുറത്തുവിട്ടു.
ഇറാന്‍ അഭയാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം തുടര്‍ന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ജാലകങ്ങള്‍ തകര്‍ത്തതിന്റെയും ഓഫിസ് കൊള്ളയടിച്ചതിന്റെയും ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തതിന്റെയും സിസിടിവി ചിത്രങ്ങളാണു പുറത്തുവിട്ടത്. ക്യാംപില്‍നിന്നു രക്ഷപ്പെട്ട ഇറാനില്‍ നിന്നുള്ള കുര്‍ദ് അഭയാര്‍ഥി ഫസല്‍ ശെഗാനി (32)നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
ക്യാംപ് അഗ്നിക്കിരയാക്കിയ തടവുകാര്‍ ആയുധങ്ങള്‍ ഉപയോഗിച്ചു പ്രതിരോധം തീര്‍ക്കുകയായിരുന്നു. കലാപത്തില്‍ പങ്കുണ്ടെന്നു കരുതപ്പെടുന്ന ഏഴു തടവുകാരെ ക്രിസ്മസ് ദ്വീപില്‍നിന്ന് ആസ്‌ത്രേലിയന്‍ ജയിലിലേക്കു മാറ്റിയതായി സൈനിക വക്താവ് സ്ഥിരീകരിച്ചു. ക്രിസ്മസ് ദ്വീപ് പെര്‍ത്തില്‍ നിന്നു വടക്ക്പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്.
Next Story

RELATED STORIES

Share it