palakkad local

തകര്‍ന്ന വൈദ്യുതവേലികള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യം

കൊല്ലങ്കോട്: എലവഞ്ചേരി പഞ്ചായത്തിലെ മലയോര പ്രദേശങ്ങളായ കൊളുമ്പ്,പന്നിക്കോല്‍, പുളിയന്തോണി, മിണിക്കശ്ശേരി, കൊളപ്പ എന്നീ വിടങ്ങളില്‍ കാട്ടാന ഒറ്റയക്കും കൂട്ടമായി എത്തുന്നതും വ്യാപകമായി കൃഷി നശിപ്പിക്കുന്നതും കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. ഈ പ്രദേശങ്ങില്‍ വസിക്കുന്ന നൂറോളം കുടുംബങ്ങളും കാട്ടാനയുടെ ആക്രമണം ഏതു സമയത്തും ഉണ്ടാകുമെന്ന ഭയപ്പാടിലാണ് കഴിയുന്നത്.
പറമ്പിലെ തെങ്ങ്, വാഴ, കൃഷി സ്ഥലങ്ങളിലെ പച്ചക്കറികള്‍, വാഴകള്‍ എന്നിവ കാട്ടാനയും മറ്റു വന്യമൃഗങ്ങളും ചേര്‍ന്ന് നശിപ്പിക്കുമ്പോഴും വനം വകുപ്പ് ഒരു നടപടിക്കും മുതിരുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. കൃഷി നാശം സംഭവിച്ച കര്‍ഷര്‍ക്ക് കൃഷിഭവന്‍ മുഖേന നല്‍കുന്ന നഷ്ടപരിഹാരത്തുക നല്‍കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നുമില്ല.
വന്യജീവികളില്‍ നിന്നും രക്ഷനേടുന്നതിനായി വനം വകുപ്പ് തയ്യാറാക്കിയ വൈദ്യുതി വേലികള്‍ തകരാറായതോടു കൂടി വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസമുള്ള സ്ഥലത്തേക്കും കൃഷിയിടങ്ങളിലെത്തി വ്യാപക നഷ്ടങ്ങള്‍ക്കിടയാക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത്.
തകരാറിലായ വൈദ്യുതി വേലികള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ഈ പ്രദേശങ്ങളില്‍ ഫോറസ്റ്റിന്റെ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് ഉദ്യോസ്ഥരെ വിന്യസിപ്പിക്കണമെന്നും വിഎസ്എസ് കമ്മറ്റികള്‍ ഉടന്‍ രൂപീകരിക്കണമെന്നും നെന്മാറ ഫോറസ്റ്റ് ഡിവിഷനല്‍ ഓഫിസര്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് നെന്മാറ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസര്‍ക്ക് പരാതി നല്‍കിയതായി കര്‍ഷകര്‍ തേജസ് പ്രതിനിധിയെ അറിയിച്ചു.
Next Story

RELATED STORIES

Share it