World

തകര്‍ന്ന ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കെയ്‌റോ: കഴിഞ്ഞദിവസം തകര്‍ന്നുവീണ ഈജിപ്ത് എയര്‍ എ-320 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ നാവികസേന. മെഡിറ്ററേനിയന്‍ കടലില്‍ അലക്‌സാന്‍ഡ്രിയ തീരത്തിന് 290 കിലോമീറ്റര്‍ അകലെയായാണ് വിമാനാവശിഷ്ടങ്ങളും യാത്രക്കാരുടെ സാമഗ്രികളും കണ്ടെത്തിയത്. 56 യാത്രക്കാരും 10 ജീവനക്കാരുമായി പാരിസില്‍നിന്നു കെയ്‌റോയിലേക്കു പറക്കവേ ഗ്രീസിനും ഈജിപ്തിനുമിടയിലെ സമുദ്രമേഖലയില്‍വച്ചായിരുന്നു വിമാനം വ്യാഴാഴ്ച കാണാതായത്. സാങ്കേതികപ്രശ്‌നങ്ങളേക്കാളുപരി അട്ടിമറി യാവാം അപകടകാരണമെന്നാണ് കരുതപ്പെടുന്നത്. വിമാനത്തിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈജിപ്തും ഗ്രീസും വിമാനങ്ങളും നാവികസേനാ കപ്പലുകളും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. ഫ്രഞ്ച് സംഘവും തിരച്ചിലില്‍ പങ്കാളിയാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it